ഫ്രഞ്ച് ഓപ്പണിൽ പി.വി. സിന്ധുവിന് ആവേശജയം
Advertisement

Advertisement

Advertisement

പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു അടുത്ത റൗണ്ടിലേക്ക് മുന്നേറി. തായ്‌ലൻഡിന്റെ ലോക 26-ാം നമ്പർ താരം സുപനിഡ കതെതോങ്ങിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു തോൽപ്പിച്ചത്.
ഒരു മണിക്കൂറും നാലു മിനിറ്റും നീണ്ട മത്സരത്തിൽ 21-14, 8-21, 23-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായി. നിർണായകമായ മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചെത്തിയ താരം വിജയം ഉറപ്പിക്കുകയായിരുന്നു. മുൻ ലോക ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ സിന്ധുവിന്റെ പോരാട്ടവീര്യമാണ് നിർണായകമായത്.
Advertisement

Advertisement

Advertisement







