ഇഡിയെ പയോഗിച്ചുള്ള രാഷ്‌ട്രീയക്കളി തുറന്നുകാട്ടാൻ

 

സിപിഐ എം ബഹുജനമാർച്ചും പ്രതിഷേധയോഗവും

 

 

കണ്ണൂർ

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ

സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. 27, -28 തീയതികളിൽ 4200 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും 29ന് ബഹുജനമാർച്ചും പ്രതിഷേധയോഗവും നടത്തും.

തെളിവുകളൊന്നും ഇല്ലാതെ പ്രതിപക്ഷനേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനും ബിജെപി നേതാക്കളുടെയും, മറ്റു പാർട്ടിയിൽപെട്ടവർ പ്രതികളാണെങ്കിൽ പോലും ബിജെപിയിൽ ചേരുമെങ്കിൽ അവരുടെയും കേസുകൾ ഒതുക്കിത്തീർക്കാനും ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൊടകര കുഴൽപ്പണക്കേസിൽ പ്രതികളായ ബിജെപി നേതാവ് കെ സുരേന്ദ്രനെയടക്കം രക്ഷപ്പെടുത്തിയ ഇ ഡി ബിജെപിയുടെ സ്വന്തം ‘കേഡി’യാണ്.

കേന്ദ്രസർക്കാർ അന്വേഷണഏജൻസികളെ ഉപയൊഗിച്ചു നടത്തുന്ന നെറികേടുകൾ തുറന്നുകാട്ടാനാണ്‌ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

Top News from last week.

Latest News

More from this section