മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം നാളെ
Advertisement

Advertisement

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ ജന്മദിനമാണ് നാളെ. 1944 ഓഗസ്റ്റ് 20-ന് ജനിച്ച രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി 1984 മുതൽ 1989 വരെ സേവനമനുഷ്ഠിച്ചു.
Advertisement

രാജ്യത്തിന്റെ ആധുനികവത്കരണത്തിനും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും യുവജനങ്ങളുടെ പങ്കാളിത്തത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. രാജീവ് ഗാന്ധിയുടെ ജന്മദിനം രാജ്യത്ത് സദ്ഭാവനാ ദിനമായി ആചരിക്കുന്നു. 82-ാം ജന്മദിന (സദ്ഭാവന ദിവസ്) ത്തോടനുബന്ധിച്ച് രാവിലെ 9:30 മണിക്ക് ഡിസിസി ഓഫീസിൽ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കുന്നതാണെന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.ബ്ലോക്ക് -മണ്ഡലം-ബൂത്ത് തലങ്ങളിൽ പുഷ്പാർച്ചനയും ,അനുസ്മരണ സമ്മേളനങ്ങളും ,സദ്ഭാവന സന്ദേശ യാത്രകളും സംഘടിപ്പിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു
Advertisement

Advertisement

Advertisement







