ലോക നാളികേര ദിനം ഇന്ന്
Advertisement

Advertisement

ലോക നാളികേര ദിനം ഇന്ന്
Advertisement

സെപ്റ്റംബർ 2-ന് ആചരിക്കുന്ന ലോക നാളികേര ദിനം, നാളികേരത്തിന്റെ ആരോഗ്യ-സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും നാളികേര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആചരിക്കുന്നത്. 2009-ലാണ് ലോക നാളികേര ദിനം ആരംഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക-സാമൂഹിക കമ്മീഷന്റെ (UN-ESCAP) ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട International Coconut Community (ICC)-യുടെ സ്ഥാപകദിനത്തിന്റെ ഓർമ്മയ്ക്കായാണ് ദിനാചരണം.ഇന്ത്യ ICC-യുടെ സ്ഥാപക അംഗരാജ്യമാണ്.ഇന്ത്യയിൽ നാളികേര കൃഷിക്ക് ഏകദേശം 3,000 വർഷം നീളുന്ന ചരിത്രമുണ്ട്. രാജ്യത്തെ ഗ്രാമീണ തൊഴിലവസരങ്ങൾക്കും കർഷകരുടെ വരുമാനത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനും നാളികേര മേഖല നിർണായക സംഭാവന നൽകുന്നു.
Advertisement

Advertisement

Advertisement






