കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി നിരവധി ക്യാമറകളാണ് ഇന്ന് വിപണിയിൽ ഇറങ്ങുന്നത്. നമ്മുടെ നല്ല നിമിഷങ്ങൾ എപ്പോവേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ അത് ഏറ്റവും മികച്ച റെസല്യൂഷനിൽ പകർത്തുകയും വേണം. അത്തരത്തിൽ വീഡിയോയ്ക്കും, ഫോട്ടോസിനുമായി മറ്റുമായി ക്യാമറ ഉപയോഗിക്കത്തരവാരായി ആരും തന്നെ ഇല്ല. ക്യാമറയെ വെല്ലുന്ന രീതിയിലുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും, പ്രൊഫഷണുലുകളെയും, ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫുകൾ ആഗ്രഹിക്കുന്നവരും ഹൈ-എൻഡ്, ഹൈ-ഡെഫിനിഷൻ ഡെഡിക്കേറ്റഡ് ക്യാമറകൾ ഇപ്പോഴും സാധാരണയായി ഉപയോഗിക്കുന്നത്. അത്തരത്തിൽ നിലവിലുള്ള മികച്ച ക്യാമറകൾ ഏതൊക്കെയാണെന്ന് നോക്കാം.
സോണി ഡിജിറ്റൽ ക്യാമറ zv-1
സോണി കമ്പനിയെ എല്ലാവർക്കും തന്നെ അറിയാം. നിങ്ങളുടെ വീഡിയോകൾക്ക് മികച്ച ക്ലാരിറ്റി സോണി ഡിജിറ്റൽ ക്യാമറ zv-1 ഉറപ്പ് നൽകും. ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത് 1 ഇഞ്ച് ടൈപ് 20 എംപി സ്റ്റാക്കഡ് സിമോസ് സെൻസറിനെയും , 24-70 (എ 1. 82. 8) ലെൻസിനെയും കേന്ദ്രീകരിച്ചാണ്. zv-1ന് 4 കെ, യുഎച്ഡി വീഡിയോ സെക്കൻഡിൽ 30 പി വരെ റെക്കോഡ് ചെയ്യാൻ സാധിക്കും. 1080 പി ആണെങ്കിൽ സെക്കൻഡിൽ 120 പി റെക്കോർഡ് ചെയ്യാം. അപ്സെകെയിൽ ചെയ്ത വീഡിയോ ആണെങ്കിൽ 960പിയും ക്യാമറയിൽ നിന്നും കിട്ടും.
സോണി zv- ഇ10 എൽ
zv- ഇ10 മോഡലിന് മേൽപ്പറഞ്ഞ zv 1 ക്യാമറയിൽ കണ്ട മിക്ക മികച്ച ഫീച്ചറുകളും ഉണ്ട്. അധിക മികവുകളും ഉണ്ട്. കൂടുതൽ വലിപ്പമുള്ള 24.2 എംപി റെസല്യൂഷനുള്ള എപിഎസ്- സി സെൻസർ ഉള്ളതിനാൽ സാങ്കേതികത്വം വച്ചു പറഞ്ഞാൽ കൂടുതൽ മികച്ച വീഡിയോ പകർത്താനാകും. സെൻസർ സൈസ് കൂടാതെയുള്ള പ്രധാന മികവ്, ലെൻസ് മാറാമെന്നുള്ളതാണ്. കൂടുതൽ വൈഡ് ആയ ലെൻസോ, ടെലി ലെൻസോ അടക്കം സോണിയുടെ വിഖ്യാതമായ ഇ-മൗണ്ട് ലെൻസുകൾ വാങ്ങി സിസ്റ്റം വികസിപ്പിക്കാം.
നിക്കോൺ z8
നിക്കോണിന്റെ മിറർലെസ്സ് ക്യാമറയായ നിക്കോൺ z8 പെർഫോമൻസിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത പ്രൊഫെഷണൽസിനെയാണ് ലക്ഷ്യമിടുന്നത്. 45.7 എംപിയുടെ ഫുൾ ഫ്രെയിം സെൻസറും എക്‌സ്പീഡ് ഇമേജ് പ്രോസ്സസറുമാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ ഉയർന്ന ഇമേജ് ക്വാളിറ്റിയും ഈ സെറ്റപ്പ് ഉറപ്പു നൽകുന്നു. സെക്കൻഡിൽ 120 ഫ്രെയിം വരെയാണ് ഷൂട്ട് ചെയ്യാൻ സാധിക്കുന്നത്. സെക്കൻഡിൽ 30 ഫ്രെയിമുകൾ എന്ന കണക്കിൽ 80 കെ വീഡിയോ റെക്കോർഡ് ചെയ്യാനും ക്യാമറയ്ക്ക് കഴിയും.
നിക്കോൺ z30
നിക്കോൺ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ മിറർലെസ് ക്യാമറയാണ് z30. വീഡിയോ ഷൂട്ടർമാരെ മുന്നിൽ കണ്ട് നിർമിച്ചതിനാൽ വ്യൂഫൈൻഡർ ഇല്ല. പല ആംഗിളുകളിൽ ക്രമീകരിക്കാവുന്ന എൽസിഡി ഉണ്ട്. ഇതിന് 20.9 എംപി സെൻസർ ആണ് ഉള്ളത്. മികച്ച വീഡിയോ റെക്കോർഡിങ് സാധ്യമാണ്.