കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന: മന്ത്രി ബിന്ദു കൃഷ്ണ


കൊല്ലം: കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ പരിഹഹിക്കുന്നതിനാണ് വനിതാ ശിശുവികസന വകുപ്പ് പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി കൊല്ലം അഞ്ചാലുംമൂട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവിതത്തിലെ പ്രതിസന്ധികളില്‍ ആത്മവിശ്വാസവും ധൈര്യവും കൈവിടരുതെന്നും കുട്ടികളുടെ ഏത് പ്രശ്‌നവും തന്നോട് നേരിട്ട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പഠനത്തോടൊപ്പം വായന, എഴുത്ത്, ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ കലാ-കായിക മേഖലകളിലും കുട്ടികള്‍ മുന്‍പന്തിയിലെത്തണം. കുട്ടികള്‍ താമസിക്കുന്ന വിവിധ ഹോമുകളിലെ പോരായ്മകളും അസൗകര്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹരിക്കും. നേരിട്ട് കത്തെഴുതിയും അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ഓണം ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാ ദേവി, ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്, സബ് ജഡ്ജ് രേഖ ലോറിയല്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി, കൗണ്‍സിലര്‍ എം എസ് ഗോപകുമാര്‍, ഡബ്ല്യൂ സി അംഗം സി എബ്രഹാം ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.









