‘കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകും’; ടി പി കേസ് പ്രതികള്‍ മദ്യപിച്ച സംഭവം: പ്രതികരണവുമായി പി ജയരാജന്‍

കണ്ണൂര്‍: ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികള്‍ മദ്യപിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ ഉപദേശക സമിതി അംഗം പി ജയരാജന്‍. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ബന്ധുക്കള്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് ടി കെ രജീഷിന് പരോള്‍ നല്‍കിയതെന്നും പി ജയരാജന്‍ പറഞ്ഞു.

മദ്യപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടി ആണെങ്കിലും വടി ആണെങ്കിലും നടപടി ഉണ്ടാകും. അതാണ് പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടിയെടുത്തത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള അന്വേഷണം നടക്കുകയാണെന്നും പി ജയരാജന്റെ പ്രതികരണം.

 

Top News from last week.

Latest News

More from this section