ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടി പി കേസില്‍ പത്താം പ്രതിയാണ് കൃഷ്ണന്‍. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണന്‍.

79 വയസായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്.

ജയിലില്‍ അസുഖബാധിതനായതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ ജൂണ്‍ 24 മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഏറാമല ലോക്കല്‍ കമ്മിറ്റി അംഗം, പുറമേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Top News from last week.

Latest News

More from this section