ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ശുഭാപ്തിവിശ്വാസം പങ്കുവെച്ച് യു.എസ് അംബാസഡർ

അമേരിക്കയും ഇന്ത്യയും ഒരു ചരിത്രപരമായ ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിന് അടുത്തെത്തിയിട്ടുണ്ടെന്ന് യു.എസ് അംബാസഡർ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും. വരും ആഴ്ചകളിൽ ഇതിനായുള്ള താൽക്കാലിക കരാറിന് അന്തിമരൂപം നൽകാനാകുമെന്ന്

വ്യാഴാഴ്ച സൂചിപ്പിച്ചു. ചർച്ചകൾക്ക് മുന്നോടിയായി, അമേരിക്കയും ഇന്ത്യയും ഒരു ചരിത്രപരമായ ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിന് അടുത്തെത്തിയിട്ടുണ്ടെന്ന് യു.എസ് അംബാസഡർ പറഞ്ഞു.

ഡൽഹിയിൽ നടന്ന അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വാർഷിക ഉച്ചകോടിയിൽ സംസാരിച്ച ഗോർ, വരും ആഴ്ചകളിലോ മാസങ്ങളിലോ കരാർ അന്തിമമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാപാര കരാർ ഒന്നര വർഷമായി തുടരുകയാണെന്നും എന്നാൽ താരതമ്യപ്പെടുത്തുമ്പോൾ, യൂറോപ്യൻ യൂണിയന് ഏകദേശം 19 വർഷമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. “വരും ആഴ്ചകളിലും മാസങ്ങളിലും ഈ വ്യാപാര കരാർ അന്തിമമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

വ്യാപാര കരാറിന്റെ നേട്ടങ്ങൾ

അമേരിക്കൻ ബിസിനസുകൾക്കും തൊഴിലാളികൾക്കും പ്രയോജനകരമായ അവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ ഉഭയകക്ഷി വ്യാപാരം ലളിതമാക്കുക എന്നതാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യമെന്ന് സെർജിയോ ഗോർ വിശദീകരിച്ചു. നിലവിലെ ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നത് പരിഗണനയിലാണെന്നും ഇത് ഇരു രാജ്യങ്ങൾക്കും പുരോഗതിയിലേക്കുള്ള വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വിപണി പ്രവേശനം വികസിപ്പിക്കുകയും തടസ്സങ്ങൾ കുറയ്ക്കുകയും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന ഈ കരാർ അന്തിമമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശരിയായി പൂർത്തീകരിക്കപ്പെട്ടാൽ, ഈ കരാർ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമഗ്രമായ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും, ഇത് വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗണ്യമായ നേട്ടങ്ങൾ നൽകും,” സെർജിയോ ഗോർ വ്യക്തമാക്കി.

വ്യാപാര കരാറിനായി സജീവ ചർച്ചകൾ

ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യുന്ന ഇടക്കാല കരാറിന്റെ സൂക്ഷ്മമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം കഴിഞ്ഞ മാസം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾക്കായി ഒരു യു.എസ് പ്രതിനിധി സംഘം അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അമേരിക്കൻ സംഘത്തിന്റെ വരാനിരിക്കുന്ന സന്ദർശനം സ്ഥിരീകരിക്കുകയും സമയപരിധിയെ കുറിച്ചുള്ള അംബാസഡറുടെ ശുഭാപ്തിവിശ്വാസം പങ്കുവെക്കുകയും ചെയ്തു.

മാർക്കോ റൂബിയോ മെയ് 23ന് ഇന്ത്യയിൽ

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിൽ, വ്യാപാര കരാറിനായുള്ള അമേരിക്കയുടെ മുഖ്യ വ്യാപാര ചർച്ചക്കാരൻ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഇല്ലെന്നും എന്നാൽ അടുത്ത മാസം അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പിയൂഷ് ഗോയൽ മറുപടി നൽകി. മെയ് 23 ന് റൂബിയോ നാലും ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിക്കും. ആദ്യമായിട്ടാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ വ്യാപാരം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top News from last week.