Advertisement
Advertisement
Saturday, September 12, 2026
Business

ബാങ്ക് എഫ്.ഡികളെ മറികടക്കാൻ ട്രഷറി നിക്ഷേപ തന്ത്രം; നൂറുശതമാനം സർക്കാർ ഗ്യാരന്റിയോടെ മികച്ച പലിശ നിരക്കുകൾ

Advertisement
Advertisement

കൊച്ചി: നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷിതത്വവും മികച്ച ലാഭവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മികച്ച അവസരമൊരുക്കി കേരള സർക്കാരിന്റെ പ്രത്യേക ട്രഷറി നിക്ഷേപ സമാഹരണ പദ്ധതി. ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്കും നൂറുശതമാനം പരമാധികാര സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ 2026 ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ നിക്ഷേപങ്ങൾ നടത്താം.

Advertisement

ബാങ്ക് എഫ്.ഡി.യും ട്രഷറി നിക്ഷേപവും: പ്രധാന വ്യത്യാസങ്ങൾ

ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഡി.ഐ.സി.ജി.സി. (DICGC) വഴി പരമാവധി അഞ്ച് ലക്ഷം രൂപ വരെ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. എന്നാൽ ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരന്റിയുള്ളതിനാൽ തുക പൂർണ്ണമായും സുരക്ഷിതമാണ്. കൂടാതെ, ബാങ്കുകളിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള പലിശ വരുമാനത്തിന് അപ്പപ്പോൾ ടി.ഡി.എസ്. (TDS) ഈടാക്കുമ്പോൾ ട്രഷറികളിൽ നിക്ഷേപങ്ങളിൽ നിന്ന് നേരിട്ട് ടി.ഡി.എസ്. പിടിക്കാറില്ല. എങ്കിലും വ്യക്തികളുടെ ഇൻകം ടാക്സ് സ്ലാബ് അനുസരിച്ച് ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുമ്പോൾ ഇതിന് നികുതി അടയ്ക്കേണ്ടതുണ്ട്.

ആകർഷകമായ പലിശ നിരക്കുകൾ

ഊർജ്ജിത ട്രഷറി നിക്ഷേപ സമാഹരണ പദ്ധതി-2026-ന്റെ ഭാഗമായി രണ്ടു വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള പുതിയ സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭ്യമാണ്:

മുതിർന്ന പൗരന്മാർക്ക്: 8.00%

  പൊതുജനങ്ങൾക്ക്: 7.75%

  സ്ഥാപനങ്ങൾക്ക്: 7.65%

മറ്റ് കാലാവധികളിലുള്ള ട്രഷറി നിക്ഷേപങ്ങൾക്ക് സാദാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും 5.40% മുതൽ 7.50% വരെ പലിശ ലഭിക്കും. ചെറു നിക്ഷേപ കാലാവധികളിലും മികച്ച വരുമാനം ഉറപ്പുനൽകാൻ ട്രഷറികൾക്ക് സാധിക്കുന്നുണ്ട്.

വരുമാനം കൂട്ടാൻ ലേഡറിംഗ് തന്ത്രം

ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് പരമാവധി ലാഭം കൊയ്യാൻ എഫ്.ഡി. ലേഡറിംഗ് (FD Laddering), ടി.എസ്.ബി. റീഇൻവെസ്റ്റ്മെന്റ് (TSB Reinvestment) രീതികൾ ഉപയോഗിക്കാം. കയ്യിലുള്ള തുക ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഒന്ന്, രണ്ട്, മൂന്ന് വർഷ കാലാവധികളിൽ വീതിച്ച് നിക്ഷേപിക്കുന്നത് പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം പിൻവലിക്കാൻ സഹായിക്കും.

മാസംതോറും ലഭിക്കുന്ന പലിശ തുക ട്രഷറി സേവിംഗ്സ് ബാങ്ക് (TSB) അക്കൗണ്ടിലേക്ക് മാറ്റി, അവിടെനിന്ന് ട്രഷറി ആർ.ഡി. (RD) പോലെയുള്ള സമ്പാദ്യ പദ്ധതികളിലേക്കോ ബാങ്ക് എസ്.ഐ.പി. (SIP) വഴി മ്യൂച്വൽ ഫണ്ടുകളിലേക്കോ മാറ്റുന്നത് വരുമാനം വീണ്ടും വർദ്ധിപ്പിക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും പ്രാഥമിക നടപടികൾക്കായി ട്രഷറി ശാഖകൾ നേരിട്ട് സന്ദർശിക്കേണ്ടി വന്നേക്കാം. കൂടാതെ, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പെനാൽറ്റി ഈടാക്കാൻ സാധ്യതയുണ്ട്.

 

Advertisement
Advertisement
Advertisement
Advertisement
Advertisement