കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് മാർച്ച് 15 ലോക ഉപഭോക്തൃ ദിനാചരണത്തിന്റ ഭാഗമായി കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ബോധവൽക്കരണ സദസ്സിന്റെ ഉത്ഘാടന ചടങ്ങിൽ ഏറ്റവും കൂടുതൽ നിയമപോരാട്ടം നടത്തി വിജയം നേടിയ കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മെമ്പർ മോളിക്കുട്ടി മാത്യു ചടങ്ങ് ഉത്ഘാടനം ചെയ്തു.












