വയക്കാടിക്ക് അന്ത്യാഞ്ജലി

കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് വയക്കാടി ബാലകൃഷ്ണന് നൂറുക്കണക്കിനാളുടെ അന്ത്യാഞ്ജലി. പളളിക്കുന്നിലെ വയക്കാടി വീട്ടിൽ നിന്ന് ഒമ്പതു മണിയോടെ തളാപ്പിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ച മൃതദേഹം പതിനൊന്നോടെ പയ്യാമ്പലത്തെത്തിച്ചു.
എം.എൽ.എമാരായ കെ.വി.സമേഷ് , കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി കെ.കെ.രാകേഷ്, മുൻ എം.എൽ.എമാരായ പ്രകാശൻ മാസ്റ്റർ, ടി.വി.രാജേഷ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അനുശോചിച്ചിരുന്നു.
ദീർഘകാലം കണ്ണൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

Top News from last week.