ട്രിപ്പിൾ റിയർ കാമറ, അത്യാധുനിക എഐ ഫീച്ചറുകൾ;  റെഡ്മി നോട്ട് 14 സീരീസ് ഉടൻ വിപണിയിൽ

ന്യൂഡൽഹി: ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ സ്മാർട്ട്‌ഫോൺ സീരീസ് ആയ റെഡ്മി നോട്ട് 14 ഫൈവ് ജി സീരീസ് ഡിസംബർ 9ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നോട്ട് 14 ഫൈവ് ജി സീരീസിന് കീഴിൽ മൂന്ന് മോഡലുകളാണ് അവതരിപ്പിക്കുക. റെഡ്മി നോട്ട് 14, നോട്ട് 14 പ്രോ, നോട്ട് 14 പ്രോ പ്ലസ് എന്നിവയാണ് വിപണിയിൽ എത്തുക. ചൈനയിൽ ഇതിനോടകം തന്നെ ഇത് വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. അത്യാധുനിക എഐ ഫീച്ചറുകളും പുതുപുത്തൻ കാമറ ടെക്നിക്കുകളുമായാണ് ഫോൺ വിപണിയിൽ എത്തുക എന്നാണ് കമ്പനിയുടെ അവകാശവാദം.

 

റെഡ്മി നോട്ട് 14 ഫൈവ് ജിക്ക് 6.67-ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് നിരക്കും 2,100 nitsന്റെ ഏറ്റവും ഉയർന്ന തെളിച്ചവുമാണ് മറ്റൊരു സവിശേഷത. 12GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജുമാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.റെഡ്മി നോട്ട് 14ന് MediaTek Dimensity 7050 SoC ആണ് കരുത്തുപകരുക. പ്രീമിയം മോഡലുകളായ നോട്ട് 14 പ്രോയിലും പ്രോ പ്ലസിലും Snapdragon 7s Gen 3 Dimensity 7300 അൾട്രാ ചിപ്പ്സെറ്റ് ആണ് ക്രമീകരിച്ചിരിക്കുന്നത്.

 

പ്രോ, പ്രോ+ വേരിയന്റുകളിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടെ ട്രിപ്പിൾ റിയർ കാമറകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോ പ്ലസിൽ മൂന്നാമത്തെ കാമറയായി 50മെഗാപിക്സൽ പോർട്രെയിറ്റ് ടെലിഫോട്ടോ ലെൻസ് വാഗ്ദാനം ചെയ്തേക്കാം. പ്രോയിൽ രണ്ട് മെഗാപിക്സൽ മൈക്രോ സെൻസറിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,200mAh ബാറ്ററിയോടെയായിരിക്കും എത്തുക. അതേസമയം പ്രോ മോഡലിൽ 44W ഫാസ്റ്റ് ചാർജിംഗുള്ള 5,500mAh ബാറ്ററിയാണ് ഉണ്ടാവാൻ സാധ്യത. മികച്ച ഫോട്ടോഗ്രാഫി, പെർഫോമൻസ് എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോൺ. 20,000 രൂപ മുതലായിരിക്കാം വില.

Top News from last week.