തിരുവനനന്തപുരം ഡിസിസി താത്കാലിക അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എന്‍. ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലുള്‍പ്പെടെ നടക്കുന്നതിനാലാണ്, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുതിര്‍ന്ന നേതാവായ ശക്തനെ കെപിസിസി ചുമതല ഏല്‍പ്പിച്ചത്.

വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കും. രാജിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മൗനത്തിലാണ് പാലോട് രവി. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Top News from last week.

Latest News

More from this section