അമേരിക്കൻ പ്രസിഡന്റ്
നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതിയുടെ ജയിൽവാസം സംബന്ധിച്ചുള്ള നിയമപോരാട്ടം മുറുകുന്നു. പ്രതിയെ ജയിലിൽ ആത്മഹത്യാ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകർ ശനിയാഴ്ച വാഷിംഗ്ടൺ കോടതിയിൽ ഹർജി നൽകി. നിലവിലെ നിയന്ത്രണങ്ങൾ അങ്ങേയറ്റം കഠിനമാണെന്നും ഇത് പ്രതിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
ഏപ്രിൽ 25ന് വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ സുരക്ഷ ലംഘിക്കാൻ ശ്രമിച്ചതിനും വെടിയുതിർത്തതിനുമാണ് കോൾ തോമസ് അലൻ എന്ന പ്രതിക്കെതിരെ കേസെടുത്തത്. അമേരിക്കൻ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങിൽ ഇന്ത്യയിൽ നിന്നടക്കമുള്ള പ്രമുഖ നേതാക്കളും മാധ്യമപ്രവർത്തകരും പങ്കെടുത്തിരുന്നു. ഏപ്രിൽ 27-നാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ശരീര ചലനങ്ങൾ നിയന്ത്രിക്കുന്ന ജാക്കറ്റ് ധരിപ്പിച്ചു
പ്രതിയെ തുടക്കത്തിൽ 24 മണിക്കൂർ കർശനമായ നിരീക്ഷണത്തിൽ സുരക്ഷിതമായ ഒരു സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നതെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞു. ഈ സമയത്ത്, അദ്ദേഹത്തിന്റെ ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക ജാക്കറ്റ് ധരിക്കാൻ നിർബന്ധിച്ചു. പിന്നീട് ആത്മഹത്യാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞ് ആത്മഹത്യാ പ്രതിരോധ സെല്ലിലേക്ക് മാറ്റി. ഇവിടെ അഭിഭാഷകരെ അല്ലാതെ കുടുംബാംഗങ്ങളെയോ മറ്റുള്ളവരെയോ ഫോൺ വിളിക്കാനോ കാണാനോ അനുവാദമുണ്ടായിരുന്നില്ല.
ശിക്ഷാനടപടികൾക്ക് തുല്യമായ നിയന്ത്രണങ്ങൾ
നിയമപരമായ ആവശ്യങ്ങൾക്കോ കുളിമുറി ഉപയോഗിക്കുന്നതിനോ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ അദ്ദേഹത്തിന് സെല്ലിന് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഈ നിയന്ത്രണങ്ങളെല്ലാം ശിക്ഷാനടപടികൾക്ക് തുല്യമാണെന്നും കുടുംബവുമായുള്ള ബന്ധം പോലുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും അഭിഭാഷകർ വാദിക്കുന്നു. തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ജയിലിൽ ലഭ്യമായ ടാബ്‌ലെറ്റുകൾ അലന് നിഷേധിച്ചിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഈ കർശന നിയന്ത്രണങ്ങൾ നീക്കാൻ ഒരു നഴ്സ് ശുപാർശ ചെയ്തിട്ടും അധികൃതർ അതിന് തയ്യാറായില്ലെന്ന് ഹർജിയിൽ പറയുന്നു. വധശ്രമം, ആയുധം ഉപയോഗിക്കൽ, നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് വരും ദിവസങ്ങളിൽ കോടതി വീണ്ടും പരിഗണിക്കും.
ആരാണ് കോൾ തോമസ് അലൻ?
31 കാരനായ അലൻ ലോസ് ഏഞ്ചൽസിനടുത്തുള്ള ടോറൻസിലെ താമസക്കാരനാണ്. ഇയാൾ ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണ്.അലന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, അദ്ദേഹം C2 എഡ്യൂക്കേഷൻ എന്ന ട്യൂട്ടറിംഗ് കമ്പനിയിൽ പാർട്ട് ടൈം അധ്യാപകനായി ജോലി ചെയ്തിരുന്നു. കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് 2024 ഡിസംബറിൽ അദ്ദേഹത്തിന് “ടീച്ചർ ഓഫ് ദി മന്ത്” അവാർഡ് ലഭിച്ചുവെന്നാണ്.











