Advertisement
Advertisement
Saturday, September 12, 2026
India

അമേരിക്കൻ തെരഞ്ഞെടുപ്പ് നിയമങ്ങൾക്കായി ഇന്ത്യയുടെ വോട്ടർ ഐഡി സംവിധാനം മാതൃകയാക്കണമെന്ന് ട്രംപ്

Advertisement
Advertisement

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കയിൽ കൂടുതൽ കർശനമായ തെരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള മാതൃകയായി ഇന്ത്യയുടെ വോട്ടർ ഐഡി സംവിധാനം ചൂണ്ടിക്കാട്ടി.സാമൂഹിക മാധ്യമത്തിലെ കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറുമായി നടത്തിയ സംഭാഷണവും അദ്ദേഹം പരാമർശിച്ചു. സാധുവായ ഫോട്ടോ ഐഡി നിർബന്ധമാക്കാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയുകയെന്ന് ജ്ഞാനേഷ് കുമാർ ചോദിച്ചതായും ട്രംപ് വ്യക്തമാക്കി.

Advertisement

അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടപടികളിൽ കർശനമായ തിരിച്ചറിയൽ സംവിധാനം കൊണ്ടുവരണമെന്ന ആവശ്യം ആവർത്തിച്ച ട്രംപ്, SAVE America Act പാസാക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം ഇതിന് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement