ചിക്കൻ ഉള്ളിവട ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

മലയാളികളുടെ വൈകുന്നേരങ്ങളിൽ ഒപ്പമുള്ളവരാണ് പരിപ്പു വടയും ഉള്ളിവടയും പഴംപൊരിയുമൊക്കെ. ഇവരൊന്നും ഇല്ലാതെ മലയാളികൾക്ക് എന്ത് ആഘോഷം. പതിവ് സ്‌റ്റൈലിൽ നിന്ന് ഇന്ന് ഒന്ന് മാറ്റിപ്പിടിച്ചാലോ ? വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് ക്രിസ്പിയായി ഉള്ളിവട ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ..

അവശ്യ ചേരുവകൾ

സവാള- 4
മുട്ട- 2
ചിക്കൻ- 1/4 കപ്പ്
ബ്രെഡ്- 3
മല്ലിയില- 32 ടേബിൾസ്പൂൺ
ചിക്കൻ മസാല- 2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
മൈദ- 4 ടേബിൾസ്പൂൺ
അരിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാല് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം. അതിലേയ്ക്ക് കുരുമുളകുപൊടി, അരിപ്പൊടി, ചിക്കൻ മസാല മല്ലിയില, അരിപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ മസാലപ്പൊടികൾ ചേർത്തു വേവിക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം. ഒപ്പം മൂന്ന് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് മസാലകൾ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം. ഇനി ചൂടോടെ തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ.

Top News from last week.

Latest News

More from this section