ചാവശ്ശേരി :ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ലാ സമിതിയുടെയും മുമുക്ഷു സനാതന ധർമ്മവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാവശ്ശേരി മണ്ണം പഴശ്ശി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുഞ്ചൻ ദിനം ആചരിച്ചു. മട്ടന്നൂർ ശങ്കര വിദ്യാപീOo മാനേജർ സി എച്ച് മോഹൻ ദാസ് ഉദ്ഘാടനം നിർവഹിച്ചു. എഴുത്തച്ഛൻ മലയാള ഭാഷയെ ശുദ്ധീകരിച്ച് ആത്മീയതയിലേക്കുയർത്തിയ ആചാര്യനാണെന്നും കേരളത്തെ അജ്ഞാനത്തിൻ്റെ തമസ്സിൽ നിന്നും പ്രജ്ഞാനത്തിൻ്റെ ബ്രഹ്മ പദത്തിലേക്കുയർത്തുകയെന്ന ദൗത്യമാണ് ആചാര്യൻ ചെയ്തതെന്നും മുഖ്യ പ്രഭാഷണം നടത്തിയ ആർഷ സംസ്കാര ഭാരതി ദേശീയ അധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണവാര്യരുടെ അധ്യക്ഷതയിൽ എൻ വിജയൻ മാസ്റ്റർ സ്വാഗതവും നന്ദാത്മജൻ കൊതേരി നന്ദിയും പറഞ്ഞു. എ എം ജയചന്ദ്ര വാര്യർ നടുവനാട്, ഷിനോജ് ചാവശ്ശേരി എന്നിവർ ആശംസാഭാഷണം നടത്തി.