തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; 90 ശതമാനവും സ്ത്രീകൾ

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാർട്ടി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി 20 പാർട്ടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്.

കിഴക്കമ്പലം പഞ്ചായത്ത് പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാർഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ അടക്കം 25 സ്ഥാനാർഥികളെയാണ് പ്രഖ്യപിച്ചത്. 90 ശതമാനം സ്ഥാനാർഥികളും സ്ത്രീകളാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രപുനർനിർമാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാർട്ടി ഉറപ്പാക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു.

 

സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി പാർട്ടി മത്സരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കി. പോസ്റ്റർ പ്രചരണം, വാൾപെയിന്റിങ്ങ്, നോട്ടീസ് വിതരണം, മൈക്ക് അനൗൺസ്‌മെന്റ് തുടങ്ങിയവ പൂർത്തിയാക്കിയതായി സാബു എം ജേക്കബ് പറഞ്ഞു. മാങ്ങയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.

 

കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി20 സ്ഥാനാർത്ഥി ലിസ്റ്റ്

 

(1) പ്രീതി കെ.ജി(അമ്പുനാട്) (2) ബീന ജോസഫ് (മലയിടംതുരുത്ത് )(3) ചിന്നമ്മ പൗലോസി (മാക്കീനിക്കര)(4) മേരി ഏലിയാസ് (കാരുകുളം),(5) സുജിത മോൾ റ്റി.എസ്, (കാവുങ്ങപറമ്പ് ) (6) പ്രതിമ കെ.എൻ(ചേലക്കുളം) (7) രാജൻ ഇ.ആർ.(കുമ്മനോട്) (8) ജോബി മാത്യു(ചൂരക്കോട്) (9) മിനി വി.സി.(ചൂരക്കോട് വെസ്റ്റ്) (10) ദീപ ജേക്കബ്(ഞാറള്ളൂർ)(11) പ്രസീല എൽദോ(കുന്നത്തുകുടി ) (12) അമ്പിളി വിജിൽ(വിലങ്ങ് )(13) ബിനി ബിജു(പൊയ്യക്കുന്നം ) (14) ജിൻസി അജി(കിഴക്കമ്പലം)(15) ഷീബ ജോർജ്(പഴങ്ങനാട് )(16) രാധാമണി ധരണീന്ദ്രൻ(മാളേയ്ക്കമോളം ) (17) ലിന്റ ആന്റണി(താമരച്ചാൽ)(18) ജിൻസി ബിജു(ഊരക്കാട് ) (19) രാജു കെ.വി.(കാനാമ്പുറം) (20) ജിബി മത്തായി(പൂക്കാട്ടുപടി) (21) റഹിം എം.എം.(പൂക്കാട്ടുപടി നോർത്ത്)

 

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് : ചേലക്കുളം ഡിവിഷൻ- നിഷ അലിയാർ (10)

കിഴക്കമ്പലം ഡിവിഷൻ മറിയാമ്മ ജോൺ (11)

പൂക്കാട്ടുപടി ഡിവിഷൻ അസ്മ പി.എം, (12) , എറണാകുളം ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷൻ സജന നസീർ (19) ഇവരാണ് ട്വന്റി20യുടെ സ്ഥാനാർത്ഥികൾ.

Top News from last week.

Latest News

More from this section