ധർമസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ആൾ അറസ്റ്റിൽ

മംഗലാപുരം: ധർമസ്ഥലയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെൺകുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ആൾ അറസ്റ്റിൽ. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തൽ വ്യാജമാണെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.
വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാൾ നൽകിയ രേഖകളും വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
1995 മുതൽ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവർത്തിച്ചിരുന്ന താൻ ഒട്ടേറെ പെൺകുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഇവരിൽ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാൾ പറഞ്ഞിരുന്നു.
വെളിപ്പെടുത്തൽ സംബന്ധിച്ച് മജിസ്ട്രേറ്റിനു മുന്നിലും ഇയാൾ മൊഴി നൽകി.
വെളിപ്പെടുത്തൽ വൻ രാഷ്ടീയ വിവാദമായതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തിൽ ധർമസ്ഥലയിൽ സ്ഥലം കുഴിച്ചു പരിശോധന നടത്തിയിരുന്നു.

Top News from last week.

Latest News

More from this section