ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മണ്ഡലമായാണ് കൂത്തുപറമ്പ് കണക്കാക്കുന്നത്. എന്നാല്‍ പഴയ കൂത്തുപറമ്പിന്റെ ഇടത് പ്രതാപം പുനര്‍ നിര്‍ണയിച്ച മണ്ഡലത്തിനില്ല. പഴയ സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളും ഈ മണ്ഡലത്തിലുï്. പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പില്‍ രï് തവണ എല്‍ഡിഎഫിനായിരുന്നു വിജയം. 2011 ലാണ് യുഡിഎഫ് വിജയിച്ചത്. എസ്‌ജെഡിയിലൂടെ കെ പി മോഹനനാണ് അന്ന് യുഡിഎഫിന് വിജയം സമ്മാനിച്ചത്. ഇരു മുന്നണികള്‍ക്കും ശക്തമായ സ്വാധീനം മണ്ഡലത്തിലുï്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ 10788 വോട്ടിന്റെ ലീഡ് മണ്ഡലത്തില്‍ നേടിയതാണ് യുഡിഎഫിന്റെ കണക്ക് കൂട്ടലുകള്‍ക്ക് ആധാരം. എന്നാല്‍ തൊട്ടടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ലീഡ് മറികടന്ന് 11524 വോട്ടിന് മുന്നിലെത്താനായി എന്നത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുമുï്.
അക്ഷരാര്‍ഥത്തില്‍ തുല്യ ശക്തികളുടെ തീപാറുന്ന പോരാട്ടം.
മൂന്ന് മുന്നണികളും പുതുമുഖങ്ങളെയാണ് ഇത്തവണ പരീക്ഷിക്കുന്നത്. എല്‍ഡിഎഫിനായി ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ പ്രവീണ്‍ ആണ് മത്സരിക്കുന്നത്. കെ പി മോഹനനാണ് സിറ്റിങ്ങ് എംഎല്‍എ. ഇദ്ദേഹത്തിന്റെ സഹോദര പുത്രനും മുന്‍മന്ത്രി പി ആര്‍ കുറുപ്പിന്റെ ചെറുമകനുമാണ്. പാനൂര്‍ പഞ്ചായത്ത് അംഗം, പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുï്.
വയനാട്ടില്‍ നിന്നുള്ള ജയന്തി രാജനെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായാണ് മുസ്ലം ലീഗ് രംഗത്തിറക്കിയത്.
പുല്‍പള്ളി ഇരുളം സ്വദേശിയാണ് മുസ്ലിംലീഗ് അഖിലേന്ത്യ അസി. സെക്രട്ടറിയായ ജയന്തി രാജന്‍. ബിജെപി നിയോജക മണ്ഡലം പ്രസിഡï് അഡ്വ. ജി ഷിജിലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിയാണ്.
ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ പരമാവധി വോട്ട് സമാഹരിക്കുകയാണ് ഷിജിലാലിന്റെ ലക്ഷ്യം. പഴയ പെരിങ്ങളം, കൂത്തുപറമ്പ് മണ്ഡലങ്ങള്‍ ചേര്‍ത്ത് 2011ലാണ് കുത്തുപറമ്പ് മണ്ഡലം രൂപീകരിച്ചത്.കൂത്തുപറമ്പ്, പാനൂര്‍ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം.
തെരഞ്ഞെടുപ്പ് ചരിത്രം:
നിയമസഭ
2011 കെപി മോഹനന്‍ എസ്‌ജെഡി (3303)
2016 കെകെ ശൈലജ സിപിഎം (12291)
2021 കെപി മോഹനന്‍ എല്‍ജെപി (9541)
ലോക്‌സഭ 2024:
ഷാഫി പറമ്പില്‍ ഐഎന്‍സി (10788)
തദ്ദേശം 2025:
എല്‍ഡിഎഫ് ലീഡ് (11524)









