മറയുരിൽ കാട്ടുപോത്തു ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. രണ്ട് പേരും ഉന്നതിയിലെ സ്ത്രീ തൊഴിലാളികൾ ആണ്. ഇന്ന് രാവിലെയാണ് സംഭവം. രവിലെ 7 മണിയോടെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഉന്നതിയിലാണ് ആദ്യം കാട്ടുപോത്തു ആക്രമണം ഉണ്ടായത്.തുടർന്നു അത് ഓടി പഞ്ചായത്ത് ഓഫീസിനു അകത്തു കയറി. കമ്പ്യൂട്ടർ, മറ്റ് ഉപകരണങ്ങൾ എല്ലാം തകർത്തു. ഒരു വാതിൽ തകർത്താണ് കാട്ടുപോത്തു പുറത്തേക്ക് ഓടിയത്









