കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു

കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി നൽകി കൊണ്ട് യുഡിഎഫ് കേവല ഭൂരിപക്ഷം നേടി. 56 ഡിവിഷനുകളുള്ള കോർപറേഷനിൽ 36സീറ്റുകൾ നേടി യു.ഡി എഫ് ഭരണം ഉറപ്പിച്ചു. നിലവിൽ എൽ.ഡി.എഫ് 15 സീറ്റു നേടി രണ്ടാം സ്ഥാനത്തുണ്ട്. എൻ.ഡി എനാല് സീറ്റും അറക്കലിൽ എസ്.ഡി.പി.ഐ ഒരു സീറ്റും നേടി. പഞ്ഞിക്കരയിൽ പി.കെ രാഗേഷാണ്തോറ്റ പ്രമുഖൻ. താളിക്കാവിൽ നിന്നും സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഒ.കെ വിനീഷ്, അറക്കലിൽ നിന്നും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സാബിറയും തോറ്റു.

യു.ഡി.എഫിനെതിരെ വിമത സ്ഥാനാർത്ഥികളായി പയ്യാമ്പലം, വാരം, ആദികടലായി എന്നിവടങ്ങളിൽ മത്സരിച്ച മൂന്ന് വിമത സ്ഥാനാർത്ഥികളും തോറ്റു

Top News from last week.