കണ്ണൂര്‍: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന് ഇടമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
സിപിഎമ്മിന് എല്ലാ കാല ത്തും അധികാരത്തില്‍ തുടരാനാവില്ലെന്ന് കരുതേണ്ട. തന്നെ തകര്‍ക്കാമെന്ന് പിണറായി വിജയന്‍ കരുതുകയും വേണ്ട- ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
എന്നെ പ്രതിയാക്കാന്‍ പിണറായി വിജയന് സാധിക്കുമായിരിക്കും. പക്ഷെ ശിക്ഷിക്കാനാവില്ല. നീതിയും നിയമവും ഉണ്ടെങ്കില്‍ ഞാന്‍ ശിക്ഷിക്കപ്പെടില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇക്കാര്യം എന്നെ ചോദ്യം ചെയ്തവര്‍ക്ക് ബോധ്യമായതാണ്. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ എനി ക്ക് എതിരെ പരാതി കൊടുത്ത അനൂപിനോട് ഞാന്‍ ചോദിച്ചതാണ് എന്നെ ഇതിന് മുന്നെ കണ്ടിട്ടുണ്ടോ ഞാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഇല്ലെന്നായിരുന്നു മറുപടി.
മോന്‍സന്‍ മാവുങ്കലിനെ ഇത്രയും വലുതാക്കിയത് സിപിഎമ്മും ദേശാഭിമാനിയുമാണ്. അദ്ദേഹത്തിന് കര്‍മ്മശ്രേഷ്ഠാ അവാര്‍ഡ് നല്‍കിയത് ഇടത് സര്‍ക്കാരാണ്. ഒരു മന്ത്രിയായിരുന്നു അവാര്‍ഡ് നല്‍കിയത്. എന്നിട്ടും മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് പോയെന്ന് പറഞ്ഞായിരുന്നു എനിക്ക് എതി രെ കേസെടുത്തത്.
സി.പി.എം എന്നെ നാല് തവണ വധിക്കാന്‍ ശ്രമിച്ചു ഒട്ടേറെ തവണ കള്ളകേസില്‍ കുടുക്കാന്‍ നോക്കി പക്ഷെ ഒരു ചുക്കും ചെയ്യാന്‍ സാധിച്ചിട്ടില്ല. പേരാവൂരില്‍ എനിക്ക് നേരെ ബോംബ് എറിഞ്ഞു തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്. അന്ന് ഞാന്‍ മരിക്കേണ്ടതായിരുന്നു. എന്നാല്‍ രക്ഷപ്പെട്ടു. അന്ന് രക്ഷപ്പെട്ട തനിക്ക് ഇനി ഒന്നും പേടിക്കാനില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഞാന്‍ തളരണമെങ്കില്‍ ഞാന്‍ തന്നെ വിചാരിക്കണം. പിണറായി വിജയന്‍ വിചാരിച്ചാല്‍ തന്നെ തളര്‍ത്താനാകില്ലെന്ന് സുധാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, ബി ആര്‍ എം ഷെഫീര്‍, അഡ്വ., സണ്ണി ജോസഫ് എം എല്‍എ, സജീവ് ജോസഫ് എം എല്‍എ, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, പി എം നിയാസ്, മുഹമ്മദ് ബ്ലാ ത്തൂര്‍, സി എ അജീര്‍, ഇല്ലിക്ക ല്‍ അഗസ്തി, റിജില്‍മാക്കുറ്റി, പ്രൊഫ. എ ഡി മുസ്തഫ തുടങ്ങി പ്രമുഖനേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു