കണ്ണൂർ കോപ്പറേഷൻ വികസന നേട്ടങ്ങൾ  എണ്ണിപ്പറഞ്ഞ് യുഡിഎഫ് നേതാക്കൾ

കണ്ണൂർ കോപ്പറേഷൻ വികസന നേട്ടങ്ങൾ  എണ്ണിപ്പറഞ്ഞ് യുഡിഎഫ് നേതാക്കൾ

പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം

2015 കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ച് ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ആണ് ഭരണത്തിൽ വന്നത് . സംസ്ഥാന സർക്കാരിൻറെ എല്ലാ സഹായവും ആനുകൂല്യവും ഉണ്ടായിട്ടും എടുത്തു പറയത്തക്ക രീതിയിലുള്ള ഭരണം കാഴ്ചവെക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. കോർപ്പറേഷൻ രൂപീകരിച്ച് ഏറ്റവും അടിസ്ഥാന ഘടകമായ ജീവനക്കാരെ പുതിയ സ്റ്റാഫ് പാറ്റേൺ തയാറാക്കി നിയമിക്കുന്നതിന് പോലും സാധിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. അതിൻറെ ഫലം നാം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഈ ഭരണ സമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും മതിയായ ജീവനക്കാരെ സർക്കാർ അനുവദിച്ചിട്ടില്ല. വികസന മുരടിപ്പിന്റെ മൂന്നേ മുക്കാൽ വർഷങ്ങൾക്ക് ശേഷം 2019 ലാണ് UDF ന് ഭരണം ലഭിക്കുന്നത്. ഭരണമാറ്റത്തിനു ശേഷമുള്ള വർഷങ്ങളില്‍ വലിയ വികസനം മുന്നേറ്റം നടത്തുവാൻ UDF ന് കഴിഞ്ഞു. ഇവിടെ നടപ്പിലാക്കിയ നൂറു ദിന കർമ്മ പദ്ധതിയിലൂടെ വൻ മാറ്റങ്ങൾ കണ്ണൂരിൽ നടത്താൻ സാധിച്ചു. തുടർന്നു വന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻഭൂരിപക്ഷത്തിൽ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും നല്ല രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കണ്ണൂർ കോർപ്പറേഷൻ മുമ്പാകെ കാഴ്ച വെക്കുന്നതിനും യുഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലമായി തുടരുന്ന UDF നേതൃത്വത്തിലുള്ള കണ്ണൂർ കോർപ്പറേഷൻ ഭരണസമിതി ഏറെ സംതൃപ്തിയോടെയും ആത്മവിശ്വാസത്തോടെയും കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാരണം ഇക്കഴിഞ്ഞ കാലയളവിൽ കണ്ണൂർ കോർപ്പറേഷനിൽ നടത്തിയ വമ്പൻ വികസന പ്രവർത്തനങ്ങൾ തന്നെയാണ് നമ്മുടെ ആത്മവിശ്വാസത്തിനും സംതൃപ്തിക്കും ആധാരമായിട്ടുള്ളത്. കഴിഞ്ഞ 5 വർഷം കൊണ്ട് തന്നെ 700 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോർപ്പറേഷനിൽ നടത്തിയത്.

1 .ദ്രവമാലിന്യ സംസ്ക്കരണത്തിന് പടന്നപ്പാലത്ത് 27 കോടി രൂപ ചെലവിൽ ട്രീറ്റ്മെൻറ് പ്ലാൻറ്

2 .നഗരത്തിൽ രണ്ടിടങ്ങളിലായി 155 കാറുകൾക്ക് പാർക്കിംഗിനായി 12.5. കോടി

ചെലവിൽ ആധുനിക മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം

3.ജവഹർ സ്റ്റേഡിയം നവീകരിച്ച് കണ്ണൂർ ഫുട്‌ബോളിന്റെ വസന്തകാലം

തിരികെയെത്തിച്ചു.

4.മാറുന്ന കാലത്തിനൊത്ത് നഗരത്തിൻറെ മുഖച്ഛായ മാററി 5.41 കോടി രൂപ

ചെലവിൽ നഗരസൗന്ദര്യവത്ക്കരണ പദ്ധതി

5.ആധുനിക ബസ്സ് ഷെൽട്ടറുകൾ, ഹൈബ്രിഡ് ഷെൽട്ടർ ഉൾപ്പെടെ

6.ചേലോറയിൽ നെഹ്റു പാർക്ക്, നഗരത്തിൽ ഫ്രീഡം പാർക്ക്

7.വിവിധ കേന്ദ്രങ്ങളിൽ ഓപ്പൺ ജിംനേഷ്യം 50 ലക്ഷം രൂപ

8.കണ്ണൂരിലെ സാംസ്ക്കാരിക പൈതൃകം വീണ്ടെടുത്ത് ബഹുജന പങ്കാളിത്തത്തോടെ കണ്ണൂർ ദസറ തുടർച്ചയായി നടത്തി

9.മാലിന്യ മുക്ത പരിപാടിയുടെ ഭാഗമായി 100 കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ

10. വിവിധ കേന്ദ്രങ്ങളിൽ ഹെൽത്ത് & വെൽസ് കേന്ദ്രങ്ങൾ

11. ഉപ്പ് ‌വെള്ളം കയറുന്നത് തടയുന്നതിനായി പയ്യാമ്പലത്ത് 5.6 കോടി

ചെലവിൽ പുലിമുട്ട്

12. 3 തവണയായി ജോബ് ഫെയറിലൂടെ മൂവായിരത്തോളം പേർക്ക് ജോലി

13.വഴിയാത്രക്കാർക്ക് താഴെ ചൊവ്വയിൽ വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചു

14.ചെരുപ്പ് തുന്നൽ തൊഴിലാളികൾക്ക് ഷെൽട്ടറുകൾ

15. തെരുവ് വിളക്കുകൾ (പുതിയ ലൈൻവലിക്കലും സ്ഥാപിക്കലും

അററകുററപ്പണികളും) – 6 കോടി 96 ലക്ഷം രൂപ

16. ആയിരത്തിലധികം പുതിയ റോഡുകള്‍,കോര്പ്പപറേഷന്‍ പരിധിയിലെ മുഴുവന്‍ റോഡുകളും റീടാറിംഗ് നടത്തി

17. ഭവനരഹിതരായ 116 പേർക്ക് സ്ഥലംവാങ്ങാൻ- 5.8 കോടി

18. ഭവന പുനരുദ്ധാരണം – 1263 പേർക്ക്- 11 കോടി 69 ലക്ഷംെ ്

19. ഭവന നിർമ്മാണം – 810 പേർക്ക് – 32.4 കോടി

20. മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 650 പേർക്ക് 65 ലക്ഷം

21. മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ള കണക്‌ഷൻ /നൽകിയ ആദ്യത്തെ

കോർപ്പറേഷൻ

22.മാലിന്യ സംസ്ക്കരണത്തിന് വീടുകളിൽ റിംഗ് കമ്പോസ്റ്റ് 1.88 കോടി

23.വഴയോരം മനോഹരമാക്കി ചുമര്‍ ചിത്രങ്ങള്‍

മുകളിൽ സൂചിപ്പിച്ച നടപ്പിലാക്കിയ പദ്ധതികളെല്ലാം തന്നെ കോർപ്പറേഷന്റെ വികസനത്തിന് ഗതിവേഗം നിർണയിക്കുന്ന പദ്ധതികളാണ്. നിലവിലുള്ള ബസ് സ്റ്റാന്റും ,സ്റ്റേഡിയവുമെല്ലാം നിര്മ്മി ച്ചത് യുഡിഎഫ് ഭരണത്തില്‍ തന്നെയാണ്. BOT അടിസ്ഥാനത്തില് ഇന്ത്യയിലെ തന്നെ ആദ്യത്തെ ബസ് സ്റ്റാന്റ്ണ നിര്മ്മാ ണവും UDF ഭരണത്തിലാണ് നടത്തിയത്. അങ്ങിനെ യാഥാര്ത്ഥ്യ്മാകുന്ന പദ്ധതികളാണ് ഞങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം അടുത്ത 5 വർഷംകൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിശദമായ പദ്ധതികളും ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വയ്ക്കുകയാണ്. അവയോരോന്നും സർവ്വ തല സ്പർശിയാണ്.

പട്ടികജാതി വിഭാഗവും മത്സ്യ തൊഴിലാളികളും സ്ത്രീകളും കുട്ടികളും യുവജനങ്ങളും വയോജനങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായ പദ്ധതികളാണ് ഞങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്നത് അതോടൊപ്പം അടിസ്ഥാന സൗകര്യ മേഖലയിലും പാശ്ചാത്യ സൗകര്യ മേഖലയിലും ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയും നിരവധി പദ്ധതികളും ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വയ്ക്കുകയാണ്. എന്നാൽ LDF ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കണ്ണൂർ പട്ടണത്തിൻ്റെ മുഖഛായ മാറ്റാനെന്ന പേരിൽ ഒരു AI വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വീഡിയോകൾ ഒക്കെ ഇക്കാലത്ത് ആർക്കും ഉണ്ടാക്കാൻ പറ്റും. പക്ഷേ അത് ഏത് രീതിയിലാണ് ആരാണ് നടപ്പിലാക്കുക എന്ന് പറയേണ്ട ഉത്തരവാദിത്വം കൂടി ഇവർക്കുണ്ട്. കാരണം കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നേ മുക്കാൽ വർഷം ഇവിടെ LDF ആണ് ഭരിച്ചത് . ഇവിടെ എന്ത് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇപ്പോൾ ഇവിടെ ഒരു രൂപരേഖ കാണിച്ചു പ്രചരണം നടത്തുന്നവർ തന്നെയല്ലേ കണ്ണൂർ ഒഴികെയുള്ള അഞ്ചു കോർപ്പറേഷനിലും ഭരണം നടത്തുന്നത്. ഇത്തരത്തിൽ എന്ത് വികസന പ്രവർത്തനങ്ങളാണ് അവിടെ നടത്തിയത്. ജില്ലയിലെ നഗരസഭകൾ ഉൾപ്പെടെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫ് അല്ലെങ്കിൽ സിപിഎം ഒറ്റയ്ക്ക് തന്നെയാണ് . ഇവയിൽ എവിടെയെങ്കിലും ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ? . അതുമല്ലെങ്കിൽ കഴിഞ്ഞ 10 വർഷമായി കണ്ണൂർ മണ്ഡലത്തിലെ എം.എൽ.എ എൽഡിഎഫ് കാരനാണ്. അദ്ദേഹം ഇടവേളകളിൽ മന്ത്രിയായിട്ടുമുണ്ട്. അതോടൊപ്പം അഴീക്കോട് MLA യും ഉണ്ട് . കണ്ണൂർ നഗരത്തിൽ എന്ത് പദ്ധതിയാണ് ഇവര്‍ നടപ്പിലാക്കിയത്

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, തെക്കി ബസാർ മേൽപ്പാലം, മേലെ ചൊവ്വ അടിപ്പാലം പിന്നെയത് മേൽപ്പാലമായി എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഈ പദ്ധതികളിലൊക്കെ എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. അധികാരം കയ്യിൽ ഉണ്ടായിട്ടും സംസ്ഥാന ഭരണത്തിൻ്റെ ആനുകൂല്യമുണ്ടായിട്ടും ഇതൊന്നും ശരിയാക്കാത്തവരാണോ ഇനി കോർപ്പറേഷൻ ശരിയാക്കാൻ വരുന്നത്. ഇതൊക്കെ ജനങ്ങൾക്ക് ബോധ്യമുണ്ട്.

റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നൽകാതെ MLCP ഒന്നരവർഷത്തോളം വൈകിപ്പിച്ചതും, STP ക്കെതിരെ സമരം നടത്തി അത് വൈകിപ്പിക്കാൻ ശ്രമിച്ചതും , സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ആസ്ഥാനമന്ദിരം നിർമ്മാണം നടത്തുന്ന ഊരാളുങ്കലിന് പണം നൽകാതെ അതിന്റെ നിർമ്മാണം സ്തംഭനാവസ്ഥയിൽ ആക്കിയതും,കക്കാട് പുഴയും തീരവും സൌന്ദര്യവത്കരണത്തിനുള്ള പദ്ധതി അനുമതി നല്കാ,തെ മുടക്കിയത് ഉൾപ്പെടെ നിരവധി ദ്രോഹ നടപടികളാണ് സിപിഎമ്മും സർക്കാരും കോർപ്പറേഷനെതിരെ നടത്തിയിട്ടുള്ളത്. പയ്യാമ്പലം ശ്മശാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവത്കരണവും അനുശോചന യോഗമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉള്ള സൗകര്യമേർപ്പെടുത്തുന്നതിൻ്റെ നിർമ്മാ ഞാൻ മതി നിഷേധിച്ചതും കേരള സർക്കാരാണ്.

മേൽ സാഹചര്യത്തിൽ കണ്ണൂർ പട്ടണത്തിൻ്റെയും സമീപപ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ട് മിഷൻ 2030 എന്ന പേരിൽ യു.ഡി. എഫ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആയത് 6-12 – 2025 വൈകുന്നേരം 6.30 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ വെച്ച് പൊതുജനങ്ങളുടെ മുമ്പാകെ സമർപ്പിക്കുന്നതാണ്.

പത്രസമ്മേളനത്തില്‍‍ DCC പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്,ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ.അബദുൽ കരീം ചേലേരി, കോര്പ്പ്റേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍,മുന്‍ മേയറും UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി ഒ മോഹനന്‍, എന്നിവര്‍ പങ്കെടുത്തു

Top News from last week.

Latest News

More from this section