കേരളത്തിൽ ആഞ്ഞടിച്ച് യു.ഡി.എഫ് തരംഗം; ഇടത് കോട്ടകൾ തകരുന്നു

ആദ്യ റൗണ്ടുകളിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, 140 നിയമസഭാ മണ്ഡലങ്ങളിൽ 100 ​​സീറ്റുകളിലും യു.ഡി.എഫ് മുൻപിലാണ്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യു.ഡി.എഫിന് വൻ കുതിപ്പ്. പല എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും മറികടക്കുന്ന തരത്തിലുള്ള കുതിപ്പാണ് യു.ഡി.എഫ് നടത്തുന്നതെന്നാണ് പ്രാരംഭ സൂചനകൾ വ്യക്തമാക്കുന്നത്.

ആദ്യ റൗണ്ടുകളിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, 140 നിയമസഭാ മണ്ഡലങ്ങളിൽ 100 ​​സീറ്റുകളിലും യു.ഡി.എഫ് മുൻപിലാണ്. എൽ.ഡി.എഫ് 40 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഭൂരിഭാഗം മന്ത്രിമാരും അവരുടെ മണ്ഡലങ്ങളിൽ പിന്നിലാണ് ജില്ലയിലെ തന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലാണ് കണ്ണൂർ

മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ

മന്ത്രിമാരായ വീണ ജോർജ്, എം ബി രാജേഷ്, ഒ ആർ കേളു, ആർ ബിന്ദു, ജെ ചിഞ്ചുറാണി, പി രാജീവ്, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, കടന്നപ്പള്ളി രാമചന്ദ്രൻ എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവരും തിരിച്ചടി നേരിടുകയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനെ പിന്നിലാക്കി മുസ്ലിം ലീഗിന്റെ യുവ വനിതാ മുഖം ഫാത്തിമ തഹ്ലിയ ലീഡ് ചെയ്യുകയാണ്.

ഇടതുപക്ഷം തുടർച്ചയായ മൂന്നാം തവണയും അധികാരം നേടാൻ ശ്രമിക്കുന്നതിനാൽ മാത്രമല്ല, എൽഡിഎഫും യുഡിഎഫും തമ്മിൽ മാറിമാറി അധികാരം കണ്ടിട്ടുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് രീതിയിലെ മാറ്റത്തിന്റെ സൂചന കൂടിയായതിനാൽ അത്തരമൊരു ഫലം രാഷ്ട്രീയമായി പ്രാധാന്യമർഹിക്കുന്നു. ശക്തി കേന്ദ്രങ്ങളിലടക്കം പിന്നിൽ പോകുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുടെ സൂചനയാണ് നൽകുന്നത്.

വൻ പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട്. ലീഡ് തിരിച്ച് പിടിച്ചു. ഈ സൂചനകൾ യു.ഡി.എഫിന്റെ തിരിച്ചുവരവിന്റെ കൃത്യമായ സൂചനയാണെന്നും നൂറിലധികം സീറ്റുകൾ നേടുമെന്നും കെ.പിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

രാവിലെ 8 മണിക്ക് തപാൽ വോട്ടുകളോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചയോടെ അന്തിമ ഫലത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top News from last week.