ആഫ്രിക്കയുടെ യഥാർത്ഥ വലുപ്പം പ്രതിഫലിപ്പിക്കുന്ന പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം


ആഫ്രിക്കയുടെ യഥാർത്ഥ വലുപ്പം പ്രതിഫലിപ്പിക്കുന്ന പുതിയ ലോകഭൂപടത്തിന് യുഎൻ അംഗീകാരം

ന്യൂയോർക്ക്: ആഫ്രിക്കയുടെ യഥാർത്ഥ വലുപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ലോകഭൂപടം ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന പ്രമേയത്തിന് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അംഗീകാരം. ടോഗോ അവതരിപ്പിച്ച പ്രമേയത്തിന് ആഫ്രിക്കൻ യൂണിയന്റെ പിന്തുണയുമുണ്ടായിരുന്നു.
പ്രമേയത്തെ 164 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോൾ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പരമ്പരാഗത മെർക്കേറ്റർ ഭൂപടത്തിലെ വലുപ്പവ്യതിയാനങ്ങൾ പരിഹരിക്കുന്ന Equal Earth പോലുള്ള ബദൽ ഭൂപട പ്രൊജക്ഷനുകൾ ഉപയോഗിക്കാൻ പ്രമേയം പ്രോത്സാഹിപ്പിക്കുന്നു.
നിയമപരമായി നിർബന്ധിതമല്ലാത്ത പ്രമേയമാണെങ്കിലും, ലോകഭൂപടങ്ങളിൽ ആഫ്രിക്കയുടെ ഭൂവിസ്തൃതിയെ കൂടുതൽ കൃത്യമായി അവതരിപ്പിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.








