നിര്‍ണായക തീരുമാനത്തിലേക്ക് ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയേക്കും

ദില്ലി: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവില്‍ കോഡ് കമ്മിറ്റിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കരട് രേഖ ചര്‍ച്ചയായി. ഇനി സംസ്ഥാന സര്‍ക്കാര്‍ കരട് രേഖയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കില്‍ മന്ത്രിസഭ ഇത് നിര്‍ദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്യ
ഗുജറാത്ത് നിയമസഭയുടെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇത് അവതരിപ്പിച്ചേക്കും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെന്നാണ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് രഞ്ജന ദേശായി പ്രതികരിച്ചത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചര്‍ച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവും റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് സംസ്ഥാന സര്‍ക്കാര്‍ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. തുടക്കത്തില്‍ 45 ദിവസങ്ങളാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നല്‍കിയതെങ്കിലും പിന്നീട് സമയം മൂന്ന് തവണ നീട്ടി.

 

Top News from last week.

Latest News

More from this section