കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളും സി.ജെ.പിയും നടത്തിവന്ന പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം തന്റെ രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയത്.
​തുടക്കത്തിൽ മന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു. പ്രധാനെ മാറ്റുന്നത് സമരം കൂടുതൽ ശക്തമാക്കാൻ ഇടയാക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, മന്ത്രി സ്ഥാനം ഒഴിയാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ നിലപാടെടുത്തു.

​മന്ത്രി രാജിവെച്ചില്ലെങ്കിൽ ഡൽഹി കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്മാറില്ലെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ചുള്ള മാർച്ചും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ചും നടത്താൻ തീരുമാനിച്ചിരുന്നു. ഈ മുന്നറിയിപ്പിന് പിന്നാലെയാണ് സമരക്കാരുടെ ആവശ്യം അംഗീകരിച്ച് മന്ത്രി രാജി സമർപ്പിച്ചത്.

Top News from last week.