ന്യൂഡൽഹി: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സംസ്ഥാന ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി ബിജു, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്ക് റിയാസ് നന്ദി അറിയിച്ചു. പുതിയ പദ്ധതികളുടെ പ്രൊപ്പോസലുകൾ സമർപ്പിക്കുകയും ചെയ്തു.ഡിസംബർ മാസത്തിൽ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.









