കേരളത്തിലെ സർവകലാശാലകൾ നിലനിൽപ്പ് ഭീഷണിയിൽ –

Kannur University Pensioners Organisation (KUPO)

 

കേരളത്തിലെ സർവകലാശാലകൾ ഇന്ന് നിലനിൽപ്പ് ഭീഷണി നേരിടുകയാണെന്ന്‌ FUEO ജനറൽ സിക്രട്ടറി ശ്രീ ജയൻ ചാലിൽ അഭിപ്രായപ്പെട്ടു. .കാലാനുസൃതമായ സിലബസ് പരിഷ്കരണവും, തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ കോഴ്സുകളും വിദ്യാർഥികൾക്ക് നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർവ്വകലാശാലാ അധികാരികൾ ആത്മാർത്ഥമായി പരിശോധിക്കേണ്ടതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ ഇതല്ലാതെ മാർഗമില്ല.

സർവകലാശാലകളുടെ തനതു ഫണ്ടും പെൻഷൻ ഫണ്ടും വകമാറ്റി ചിലവഴിച്ചു ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലനിൽപ്പ് പോലും അപകടത്തിലാക്കിയിരിക്കുകയാണെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി പെന്ഷനേഴ്സ് ഓർഗാണൈസേഷൻ (KUPO)ന്റെ വാർഷിക സമ്മേളനം കണ്ണൂരിലെ KPSTA ഹാളിൽ ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

2025 – 26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗം ചർച്ചചെയ്തു അംഗീകരിച്ചു.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും കോളമ്പോ സർവകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടിയ അംഗം ശ്രീ മുഹമ്മദ്‌ കെ പി യെ FUPO വർക്കിങ് പ്രസിഡന്റ്‌ ശ്രീ ബാബു ചത്തോത്ത് ഷാൾ അണിയിച്ചു അനുമോദിക്കുകയും ചെയ്തു

പെൻഷൻ ഫണ്ട്‌ വകമാറ്റാനുള്ള ഗൂഡ നിക്കാം അവസാനിപ്പിക്കുക, MEDICEP അപാകത പരിഹരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുക, KUPO സംഘടനക്ക് ആസ്ഥാനത്തു ഓഫീസ് അനുവദിക്കുക എന്നി പ്രമേയങ്ങൾ സമ്മേളനം ഐക്യഖണ്ഡനെ അംഗീകരിച്ചു

KUPO യുടെ പുതിയ ഭാരവാഹികളായി ശ്രീ ബാലകൃഷ്ണൻ ടി ( പ്രസിഡന്റ്‌ ), ശ്രീമതി ഏലിക്കുട്ടി ജോസഫ് (വൈസ് പ്രസിഡന്റ്‌ ) ശ്രീ അലക്സാണ്ടർ നിക്സൺ (സെക്രട്ടറി ), ശ്രീ ഹാഷിം വാടയിൽ ( ജോയിന്റ് സെക്രട്ടറി ), ശ്രീ വിനോദൻ ടി ( ട്രെഷറർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു

ശ്രീ ഹാഷിം വാടയിൽ നന്ദി പ്രകാശിപ്പിച്ചു

Top News from last week.