പാലോട് രവിയുടെ പരാമര്‍ശം; ‘ഗൗരവമുള്ള വിഷയം, എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തും’; സണ്ണി ജോസഫ്

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പാലോട് രവിയുടെ പരാമര്‍ശം ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസി നേതൃത്വവുമായും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പരാമര്‍ശത്തില്‍ പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനിച്ചിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

 

Top News from last week.