8.2% വരെ പലിശ; 100% സുരക്ഷിതമായ കേരളത്തിലെ 4 നിക്ഷേപ പദ്ധതികള്‍; സ്ഥിരവരുമാനം ഉറപ്പ്

സര്‍ക്കാരിനേക്കാള്‍ സുരക്ഷ മറ്റാര്‍ക്ക് നല്‍കാന്‍ സാധിക്കും? 8.2% വരെ പലിശ ഉറപ്പ്. കേരളത്തിലെ ഏറ്റവും സുരക്ഷിതമായ 4 നിക്ഷേപ ഓപ്ഷനുകള്‍ അറിയൂ..ഇറാന്‍- ഇസ്രായേല്‍ യുദ്ധം നാള്‍ക്കുനാള്‍ ആഗോള സാഹചര്യങ്ങള്‍ വഷളാക്കി കൊണ്ടിരിക്കുന്നു. ആഗോള എണ്ണവില വര്‍ധന ഇന്ത്യയുടെ റിസ്‌ക് വര്‍ധിപ്പിക്കുകയാണ്. രൂപയുടെ തകര്‍ച്ചയും, എണ്ണവിലക്കയറ്റവും കാരണം വിദേശനിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സ്വര്‍ണ്ണവും ആടിയുലയുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറച്ച് ഓപ്ഷനുകള്‍ മാത്രമാണുള്ളത്.
ആര്‍ബിഐയുടെ നിരക്ക് കുറയ്ക്കല്‍ പല ബാങ്കുകളുടെയും സാധ്യതകള്‍ മങ്ങാന്‍ കാരണമായി. എന്നാല്‍ ഇക്കഴിഞ്ഞ യോഗത്തിലും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നതു വഴി സര്‍ക്കാരിന്റെ ചെറു സമ്പാദ്യ പദ്ധതികള്‍ ആകര്‍ഷകമായി തുടരുന്നു. എന്നാല്‍ ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ഇവിടെയും ഓപ്ഷനുകള്‍ പരിമിതമാണ്. എന്നാല്‍ കേരളത്തിലെ നിക്ഷേപകര്‍ക്ക് അല്‍പം കൂടി നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ കേരളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച 4 നിക്ഷേപ പദ്ധതികളെ പറ്റിയാണ് ഇന്നു പറയുന്നത്. 8.2% വരെ പലിശ ഉറപ്പുനല്‍കുന്ന പദ്ധതികള്‍ ഇക്കൂട്ടത്തിലുണ്ട്. 100% സുരക്ഷിതമായ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.കേരള സ്‌റ്റേറ്റ് ട്രഷറി ഫിക്‌സഡ് ഡെപ്പോസിറ്റ്‌സ്

ഇത് കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ ഓപ്ഷന്‍ ആണ്. നിലവില്‍ 7.5% പലിശ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന ട്രഷറി വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല്. ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് പൊതുവേ ഉയര്‍ന്ന റിട്ടേണ്‍ ഇവ വാഗ്ദാനം ചെയ്യുന്നു. 2 വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാകും ഉയര്‍ന്ന പലിശ ലഭിക്കുക. ഇവിടെ സാധാരണ നിക്ഷേപകര്‍ക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും പൊതുവേ ഒരേ പലിശ ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതു കൊണ്ട് തന്നെ 100% സുരക്ഷിതമാണ്.

പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

കേന്ദ്ര സര്‍ക്കാരാണ് ഗ്യാരണ്ടി. ഇന്ത്യ പോസ്റ്റ് നേതൃത്വം നല്‍കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ്. മികച്ച നിക്ഷേപ പദ്ധതികളുടെ ഒരു വലിയ പോര്‍ട്ട്‌ഫോളിയോ തന്നെയുണ്ട്. എല്ലാത്തരം നിക്ഷേപകര്‍ക്കും അനുയോജ്യമായ പദ്ധതികള്‍ പോസ്റ്റ് ഓഫീസിനുണ്ട്.

  • സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം: 8.2% (60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളത്.)
  • നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്: 7.7% (5 വര്‍ഷത്തെ പദ്ധതി, നികുതി നേട്ടം.)
  • ടൈം ഡെപ്പോസിറ്റ് (ഫിക്‌സഡ് ഡെപ്പോസിറ്റ്): 7.5%
കെഎസ്എഫ്ഇ ഫിക്‌സഡ് ഡെപ്പോസിറ്റ് & ചിട്ടി

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ). സ്ഥിരനിക്ഷേപങ്ങള്‍ക്കും, ചിട്ടികള്‍ക്കും പേരുകേട്ട സ്ഥാപനമാണ്. 100% സുരക്ഷിതമാണ്.
  • സ്ഥിര നിക്ഷേപങ്ങള്‍: കെഎസ്എഫ്ഇ എപ്പോഴും എഫ്ഡികള്‍ക്ക് മത്സരാധിഷ്ഠിത നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും ട്രഷറി നിരക്കുകള്‍ക്ക് സമാനമായി 7% മുതല്‍ 7.5% വരെ പലിശ നല്‍കുന്നു.

  • ചിട്ടികള്‍: സ്ഥിര പലിശ ഉല്‍പ്പന്നമല്ലെങ്കിലും കേരളത്തിലെ ജനപ്രിയ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ്. സര്‍്ക്കാര്‍ സ്ഥാപനം നടത്തുന്ന ചിട്ടി ആയതുകൊണ്ട് തന്നെ സുരക്ഷിത നിക്ഷേപ മാര്‍ഗമാണ്. നിങ്ങള്‍ ചിട്ടി വിളിക്കാതെ, അവസാനം വളരെ തുടരുന്ന പക്ഷം ലാഭവിഹിതം പലിശയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു. പലപ്പോഴും ഈ ലാഭവിഹിതം ബാങ്ക് എഫ്ഡി നിരക്കുകളെ മറികടക്കാറുണ്ട്.
ബാങ്ക് എഫ്ഡികള്‍

5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. എസ്ബിഐ, കാനറാ ബാങ്ക് പോലുള്ള പൊതുമേഖല ബാങ്കുകള്‍ 6.5- 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം യൂണിറ്റി, സൂര്യോദയ്, ഇസാഫ് പോലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 8% മുകളില്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന പലിശയ്ക്കായി നിക്ഷേപങ്ങള്‍ മുതിര്‍ന്ന പൗരന്‍മാരുടെ പേരിലാക്കുന്നത് നല്ലതാണ്. സ്‌പെഷല്‍ എഫ്ഡികള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗപ്പെടുത്തുക.

Top News from last week.

Latest News

More from this section