ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം (Refueling Aircraft) പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. കുറഞ്ഞത് അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള വൻ രക്ഷാപ്രവർത്തനം അമേരിക്കൻ സൈന്യം ആരംഭിച്ചു.

ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആരെങ്കിലും മരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

അമേരിക്കൻ സൈന്യത്തിൻ്റെ പ്രധാനപ്പെട്ട കെസി-135 ടാങ്കർ വിമാനമാണ് തകർന്നത്. യുദ്ധവിമാനങ്ങൾക്കും മറ്റ് ദീർഘദൂര വിമാനങ്ങൾക്കും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന വിമാനമാണിത്. സാധാരണയായി മൂന്ന് ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ അപകടസമയത്ത് അഞ്ച് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റ് രണ്ട് പേർ എന്ത് ചുമതലയാണ് വഹിച്ചിരുന്നതെന്ന് വ്യക്തമല്ല

Top News from last week.

Latest News

More from this section