ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ പ്രളയ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്തെത്തി. ഘീര്‍ഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. ഉത്തരകാശിയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള എംപി മാര്‍ അമിത് ഷായെ കണ്ടു. രക്ഷപ്രവര്‍ത്തനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു എന്ന് അമിത് ഷാ പറഞ്ഞു. 150 സൈനികര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
ഉത്തര്‍കാശി ജില്ലാ ഭരണകൂടം ഹെല്പ് ലൈന്‍ നമ്പരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 01374222126, 222722, 9456556431 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായി ജെ പി നദ്ദ വ്യക്തമാക്കി. വ്യോമ മാര്‍ഗ്ഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് രണ്ട് സംഘങ്ങള്‍ സജ്ജമാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.









