ഭിന്നശേഷിക്കാർക്ക് ഒഴിവ്

കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തിൽ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. യോഗ്യത: എം എസ് സി ബോട്ടണി, ബി എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

Top News from last week.