വഡോദരയില്‍ പാലം തകര്‍ന്ന സംഭവം: മരണ സംഖ്യ 13 ആയി

ന്യൂഡല്‍ഹി:  ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം സംഖ്യ 13 ആയി. രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ബുധനാഴ്ച രാത്രിയോടെയാണ് നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. മെഹ്റാം ഹാതിയ (51), വിഷ്ണു റാവല്‍ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

മഹിസാഗര്‍ നദിക്കു കുറുകെയുള്ള ഗാംഭീര പാലമാണ് ബുധനാഴ്ച രാവിലെ എഴോടെ തകര്‍ന്നത്.പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് മഹിസാഗര്‍ നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി പേര്‍ നദിയില്‍ വീണ വാഹനങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ് .

 

Top News from last week.

Latest News

More from this section