കോഴിക്കോട്: വേദാചാര്യൻ ആചാര്യശ്രീ രാജേഷിന്റെ സങ്കല്പത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14-ാമത് വേദസപ്താഹവും മുറജപവും ജൂലൈ 17 മുതൽ 23 വരെ നടക്കും. കോഴിക്കോട് ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് ചടങ്ങുകൾ.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ദിവസവും രാവിലെ 8:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വേദമന്ത്ര പാരായണം, വിശിഷ്ടഫലദായകമായ ഇഷ്ടികൾ, സകലൈശ്വര്യഹോമം, വിശേഷ ഹോമങ്ങൾ, ജ്ഞാനയജ്ഞം എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്കായി അന്നപ്രസാദവും ഒരുക്കിയിട്ടുണ്ട്. ജൂലൈ 23-ന് നടക്കുന്ന അഷ്ടാവധാന സേവയോടെയാണ് വേദസപ്താഹം സമാപിക്കുന്നത്. ചടങ്ങിൽ ജാതി, മതം, ലിംഗം, പ്രായം തുടങ്ങിയ യാതൊരുവിധ ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.









