വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടുയുവതികൾ; മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ എതിരെ വീണ്ടും ലൈംഗികാതിക്രമ പരാതികൾ. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു.

 

2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആദ്യ പരാതി. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്ന് രണ്ടാമത്തെ യുവതിയുടെ പരാതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.

 

2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ പല തവണകളായി വേടൻ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

 

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ വന്നിരിക്കുന്നത്…

Top News from last week.

Latest News

More from this section