ഇ പി ജയരാജനെ വിവാദത്തിലാക്കിയ റിസോർട്ട്,അന്വേഷിക്കാൻ വിജിലൻസ്

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോർട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് സർക്കാരിന്റെ അനുമതിതേടി വിജിലൻസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.ഇ.പിക്കെതിരെ യൂത്ത് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഇ.പിക്കെതിരായ സാമ്പത്തിക ആരോപണങ്ങളടക്കം പരാതിയിൽ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചിട്ടുള്ളത്.

റിസോർട്ടിന്റെ നിർമാണത്തിന് ആന്തൂർ നഗരസഭ അനധികൃതമായാണ് അനുമതി നൽകിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് വിജിലൻസ് തേടിയിട്ടുള്ളത്.ഇതുസംബന്ധിച്ച ഫയൽ വിജിലൻസിന് സർക്കാർ അയച്ചുനൽകിയിട്ടുണ്ട്. ഇ.പിക്കെതിരെയല്ല, റിസോർട്ടിന് അനധികൃതമായി അനുമതി നൽകിയെന്ന നഗരസഭയ്ക്ക് എതിരായ പരാതിയിലാണ് വിജിലൻസ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Top News from last week.