Friday, October 9, 2026
India

കോടതി രേഖകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് വിജയ് മല്യയ്ക്ക് മുന്നറിയിപ്പ്

Advertisement
Advertisement

കോടതി രേഖകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് വിജയ് മല്യയ്ക്ക് മുന്നറിയിപ്പ്

Advertisement

മുംബൈ: കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കോടതി രേഖകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനെതിരെ വ്യവസായി വിജയ് മല്യയ്ക്ക് ബോംബെ ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

മല്യയുടെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിക്കാനിരുന്ന സത്യവാങ്മൂലം ഔദ്യോഗികമായി കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ മല്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായി ED കോടതിയെ അറിയിച്ചു.

ബാങ്കുകളുടെ കുടിശ്ശിക തുക തിരിച്ചുപിടിച്ച സാഹചര്യത്തിൽ തനിക്കെതിരായ ക്രിമിനൽ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, സ്വത്തുക്കൾ വീണ്ടെടുത്തതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റാരോപണങ്ങൾ അവസാനിക്കുന്നില്ലെന്നാണ് EDയുടെ നിലപാട്.

മല്യയുടെ ഹർജിയെ ED കോടതിയിൽ എതിർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement