ഇന്ത്യ–യുഎഇ ബന്ധം ശക്തിപ്പെടുത്താൻ വിക്രം മിസ്രിയുടെ അബുദാബി സന്ദർശനം
Advertisement

Advertisement

Advertisement

അബുദാബി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബി സന്ദർശനത്തിനിടെ യുഎഇയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. നയതന്ത്രം, സംസ്കാരം, വിനോദസഞ്ചാരം, ധനകാര്യം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും പ്രാദേശിക വികസനങ്ങളും ചർച്ചയായി.
രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ഇന്ത്യയുടെ പ്രത്യേക ദൂതയുമായ റീം അൽ ഹാഷിമിയുമായി വിക്രം മിസ്രി ചർച്ച നടത്തി. ഇന്ത്യ–യുഎഇ ബന്ധത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തിയ ഇരുവരും സഹകരണത്തിന് പുതിയ സാധ്യതകൾ തേടി.
പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Advertisement

Advertisement

Advertisement







