പയ്യന്നൂരിലെ അക്രമം: രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ മാവിചേരി സ്വദേശിയായ ടി പുരുഷോത്തമന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. 
കണ്ണൂർ പയ്യന്നൂരിൽ വിമത നേതാവ് വി കുഞ്ഞികൃഷ്ണനെ

പിന്തുണച്ച പാർട്ടി അംഗത്തിന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് സിപിഐ എം പ്രവർത്തകരെ അറസ്റ്റിൽ. പയ്യന്നൂരിലെ ഡിവൈഎഫ്ഐ ഭാരവാഹികളായ സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പ്രതികൾ. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശനിയാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

പയ്യന്നൂരിലെ മാവിചേരി സ്വദേശിയായ ടി പുരുഷോത്തമന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. പാർട്ടി നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സിപിഐഎമ്മിൽ നിന്ന് കൂറുമാറി പയ്യന്നൂർ ണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കുഞ്ഞികൃഷ്ണന്റെ അടുത്ത അനുയായിയാണ് പ്രാദേശിക പാർട്ടി നേതാവായ പുരുഷോത്തമൻ. പ്രതികൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി, സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന് തീയിടുകയായിരുന്നു. പിന്നാലെ ഇവർ കല്ലെറിഞ്ഞ് ജനൽച്ചില്ലുകൾ തകർത്തതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം വോട്ടെടുപ്പ് അവസാനിച്ചതിനെത്തുടർന്ന് പയ്യന്നൂർ നിയോജകമണ്ഡലത്തിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു. ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് തീരുമാനിച്ചു. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും അക്രമം ഒഴിവാക്കുമെന്നും രാഷ്ട്രീയ പാർട്ടികളും ഉറപ്പ് നൽകി.

ഏപ്രിൽ 9 നാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്, മെയ് 4 ന് ഫലം പ്രഖ്യാപിക്കും

Top News from last week.

Latest News

More from this section