Advertisement
Advertisement
Tuesday, September 15, 2026
cinema

തീയറ്ററുകളിൽ തരംഗമായി ‘വിശ്വനാഥ് ആൻഡ് സൺസ്’; ആദ്യദിനം കേരളത്തിൽ 1.75 കോടി നേടി സൂര്യ ചിത്രം

Advertisement
Advertisement

കൊച്ചി: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത കുടുംബ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുന്നു. ആദ്യ ദിനം കേരളത്തിൽ നിന്ന് 1.75 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ സൂര്യ ഫിലിംസ് തിയറ്ററുകളിൽ എത്തിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.

Advertisement

മലയാളി താരം മമിത ബൈജു നായികയാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ്. സൂര്യയുടെ 46-ാമത് ചിത്രമായ ഇത് ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഒരു പൂർണ്ണ ഫാമിലി എന്റർടെയിനറാണ്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ മികച്ച പ്രകടനവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ചിത്രത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement