വോട്ടർ അധികാർ യാത്ര പത്താം ദിനത്തിൽ, എം.കെ സ്റ്റാലിൻ നാളെ യാത്രയ്‌ക്കൊപ്പം ചേരും

 

ദില്ലി: ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിൽ. പ്രിയങ്ക ഗാന്ധിയും ഇന്ന് യാത്രയുടെ ഭാഗമാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നാളെ യാത്രയ്‌ക്കൊപ്പം ചേരും. സുപോൾ നിന്ന് ദർഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. സീതാമർഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദർശനം നടത്തും. യാത്രയിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ ബീഹാറിൽ എത്തും. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളിൽ യാത്രക്ക് എത്തും. സെപ്റ്റംബർ ഒന്നിന് പട്‌നയിലാണ് യാത്രയുടെ സമാപനം.

Top News from last week.

Latest News

More from this section