കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്ന് യേശുദാസ് പറയുന്നു. ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കുമെന്നും ഇതുപോലെ ആദര്‍ശമുള്ള മനുഷ്യര്‍ ഇനി വരുമോ എന്നും യേശുദാസ് ചോദിക്കുന്നു.‘വിട. വിപ്ലവ സൂര്യന്‍ വിട വാങ്ങി. ആദരാഞ്ജലികള്‍..കണ്ണീര്‍ പ്രണാമം.
മരണത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ഓര്‍മ്മകളില്‍ വി.എസ്. ജീവിക്കുമ്പോള്‍ ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കും. ആദര്‍ശസൂര്യന് ആദരാഞ്ജലികള്‍. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. ഇനി വരുമോ ഇതുപോലെ ആദര്‍ശമുള്ള മനുഷ്യര്‍.
പുതിയ തലമുറയ്ക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദന്‍ ജ്വലിക്കുന്ന ഓര്‍മ്മയായി മനുഷ്യഹൃദയങ്ങളില്‍ എന്നും ജീവിക്കും’, എന്നായിരുന്നു കെജെ യേശുദാസിന്റെ വാക്കുകള്‍.









