വാക്ക് ഇന്‍ ഇന്റര്‍വ്യൂ 10ന്

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതിമായ ഒഴിവുകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ജൂലൈ 10ന് തിങ്കൾ  രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത.  ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2700194.

Top News from last week.