മധുരക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. എന്നാൽ എന്നും ഡയറ്റിൽ നമ്മൾ ഉൾപ്പെടുത്താറില്ല. ശരീരത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒരുപാട് ധാതുക്കൾ മധുര കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ പല ജീവിത ശൈലി അസുഖങ്ങളും മാറി നിൽക്കും.
ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും മധുര കിഴങ്ങ് സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മധുരക്കിഴങ്ങിൽ വിറ്റാമിൻ സി, ഫൈബർ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്. ഫൈബർ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ മധുര കിഴങ്ങ് സഹായിക്കുന്നു.
ദിവസേന രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം എന്ന് വിദഗ്ധർ പറയുന്നുണ്ട്. ഒരു കഷ്ണം എങ്കിലും ദിവസം ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. പ്രമേഹ രോഗികൾക്ക് പോലും മധുര കിഴങ്ങ് ഭക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. വെള്ളത്തിൽ പുഴുങ്ങി കഴിക്കുന്നതാണ് പ്രമേഹ രോഗികൾക്ക് നല്ലത്.












