യുദ്ധം മനുഷ്യരാശിയോടുള്ള അനീതി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

മനുഷ്യരാശിയുടെ സമാധാനത്തിനായി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിച്ച് സമാധാന സംഗമസദസ്സ് മാര്‍ച്ച് 2ന്ഇറാന്റെ പരമാധികാരത്തിന് മേലുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.നിസ്സഹായരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ് എപ്പോഴും യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. ഈ യുദ്ധത്തിലും അനേകം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. വിനാശകരമായ ഈ പോരാട്ടം നയിക്കുന്നവര്‍ മനുഷ്യവംശത്തിന്റെ ഭാവിയോടാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും വൈകാതെ ഈ ഹീനമായ കുറ്റകൃത്യം അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.അന്താരാഷ്ട്രബന്ധങ്ങളുടേയും യുദ്ധങ്ങളുടേയും കാര്യത്തില്‍ ഇന്ത്യ എക്കാലവും വ്യക്തവും നീതിയുക്തവും പക്ഷപാതരഹിതവുമായ നിലപാടുകള്‍ സ്വീകരിച്ചുപോന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ അത്തരം ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുള്ള ലോകരാഷ്ട്രീയ വ്യവസ്ഥിതിക്കു വേണ്ടിയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. ലോകത്ത് സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ രാഷ്ട്രത്തലവന്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.യുദ്ധബാധിതമായ രാജ്യങ്ങളില്‍ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്വീകരിക്കണം അന്യനാടുകളില്‍ യുദ്ധമുഖത്ത് പെട്ടുപോയ ഉറ്റവരേയോര്‍ത്ത് വേദനിക്കുന്ന കുടുംബങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.മനുഷ്യരാശിയുടെ സമാധാനത്തിനായി ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2ന് വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിച്ച് സമാധാന സംഗമസദസ്സ് സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു

Top News from last week.

Latest News

More from this section