ശബരിമലയിലെ സ്വർണക്കിരീടവും കവർന്നോ?


ശബരിമലയിലെ സ്വർണക്കിരീടവും കവർന്നോ?

55 പവനിലധികം തൂക്കമുള്ള കിരീടം കാണാനില്ല
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ (445.78 ഗ്രാം) തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണിത്.
കിരീടത്തിന് പകരം അതേ മാതൃകയിലുള്ള മുക്കുപണ്ടം കണ്ടെത്തിയതായാണ് ആദ്യ റിപ്പോർട്ടുകൾ. നിലവിലുള്ള കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണ് തൂക്കമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഏറ്റവും പുതിയതായി കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നും സുരക്ഷിതമാണെന്നും ദേവസ്വം ബോർഡ് വിശദീകരണം നൽകിയതായി റിപ്പോർട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്. അതിനാൽ കിരീടം യഥാർഥത്തിൽ നഷ്ടപ്പെട്ടോ എന്ന കാര്യത്തിൽ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട്.
ഹൈക്കോടതി നിർദേശപ്രകാരം അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവാഭരണ കണക്കെടുപ്പിലാണ് സംഭവം സംബന്ധിച്ച സംശയം ഉയർന്നത്.








